നീ,
ജന്മാന്തരങ്ങള്‍ക്കപ്പുറം
ഏതോ തമോരാശിയില്‍
എനിക്കായിപ്പിറന്ന ഒറ്റ നക്ഷത്രം.
ഞാന്‍,
മരണം പൂക്കുന്ന താഴ്വരയില്
നിന്നെ സ്വപ്നം കണ്ടുറങ്ങുന്ന
ദേശാടകന്.
നീ,
വാക്കിന് സമുദ്രം
മിഴികളിലൊളിപ്പിച്ച്
എന്നുള്ഭിത്തികളെത്തകര്ത്ത
ശാന്ത വിസ്മയം.
ഞാന്‍,
നിന്നെ, നിന്നെ മാത്രം തേടി
ഒഴുകിയെത്തുന്ന
സങ്കടത്തിന് നദി.
നമ്മള്,
മഴതന്‍ സങ്കീര്ത്തനങ്ങള്ക്കിടയിലൂടെ
കൈ കോര്‍ത്തു പോകേ,
ആത്മാവില്‍ പരസ്പരം
തൊട്ടറിഞ്ഞവര്‍.
Subscribe to:
Post Comments (Atom)
11 comments:
പരസ്പരം ചേര്‍ന്ന് നടക്കുന്നതില്‍ എന്ത്,ചെര്ന്നിരിക്കുന്നതിലെന്ത്, ആത്മാവിനെ,ഹൃദയത്തെ അറിയുന്നിടത്തോളമാവില്ലല്ലോ മറ്റൊന്നും ...
നന്ദി കുളക്കടക്കാലം.ഈയുള്ളവന്റെ ആദ്യ പോസ്റ്റില്‍ ആദ്യ കമന്റിട്ടതിന്.ഹൃദയത്തെ അറിയാത്ത ചേര്‍ന്നു നടക്കലുകള്‍ മാത്രമായി ഇന്നത്തെ പ്രണയം മാറിപ്പോയതാണ് ഏറ്റവും വലിയ ദുരന്തം.
നല്ല വരികള്‍
നന്ദി വല്യമ്മായി,വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും.
മഴയുടെ സങ്കീർത്തനങ്ങൾ ...നന്നായി
നന്ദി താരകാ.വായനയ്ക്കും നല്ല വാക്കിനും.
നീ,
ജന്മാന്തരങ്ങള്‍ക്കപ്പുറം
ഏതോ തമോരാശിയില്‍
എനിക്കായിപ്പിറന്ന ഒറ്റ നക്ഷത്രം.
വെള്ളി നക്ഷതമാണെങ്കില് പേടിക്കണം അനസ്യാ.....
:-)
കൊള്ളാം നന്നായിരിക്കുന്നു..ഇനിയുമെഴുതുക..
വായിക്കാന്‍ ഞങളുണ്ടിവിടെ...
അനസ്യന്‍ എന്നാല്‍ അര്‍ത്ഥം എന്താണെന്ന് അറിയാന്‍ കൌതുകം..
ഞാന്‍,
നിന്നെ, നിന്നെ മാത്രം തേടി
ഒഴുകിയെത്തുന്ന
സങ്കടത്തിന് നദി.
നന്നായി മാഷെ
da....enikkishtamaayi.....nalla varikal...iniyum kurikkuka...aasamsakal...
Post a Comment